പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടി? : യുഡിഎഫിനെ പരിഹസിച്ച് ജോസ് കെ മാണി

single-img
23 August 2020

സ​ർ​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം. വി​ട്ടു​നി​ൽ​ക്ക​രു​തെ​ന്ന യു​ഡി​എ​ഫ് താ​ക്കീ​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. മു​ന്ന​ണി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യി​ട്ട് എ​ന്ത് അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ന്നും ജോസ് കെ മാണി ചോദിച്ചു. 

നി​യ​മ​സ​ഭ രേ​ഖ​യി​ൽ വി​പ്പ് ന​ൽ​കാ​നു​ള്ള അ​ധി​കാ​രം റോ​ഷി അ​ഗ​സ്റ്റി​നാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ട്. അ​ദ്ദേ​ഹം പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​ർ അ​ത് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ന്ന​ണി​ക്ക് വി​പ്പ് ന​ൽ​കാ​നു​ള്ള അ​ധി​കാ​ര​മി​ല്ലെന്നും ഏ​ത് നി​യ​മ​ത്തി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​തെ​ന്നും ജോ​സ് കെ. ​മാ​ണി ചോ​ദി​ച്ചു.

അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ജോ​സ് വി​ഭാ​ഗ​ത്തി​ന് യു​ഡി​എ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ​നി​ന്ന് വി​ട്ട് നി​ൽ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെന്നാണ് യുഡിഎഫ് വാദം.