കരിപ്പൂര്‍ വിമാനാപകടം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ച് എയർക്രാഫ്റ്റ് ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ

single-img
13 August 2020

കരിപ്പൂര്‍ വിമാനാപകടത്തെ പറ്റിയുള്ള അന്വേഷണത്തിനായി എയർക്രാഫ്റ്റ് ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണസമിതി രൂപീകരിച്ചു. ഇതിനായുള്ള അഞ്ചംഗ സമിതിയെ നയിക്കുന്നത് ക്യാപ്റ്റൻ എസ്എസ്.ചഹര്‍ ആയിരിക്കും.വരുന്ന അഞ്ച് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഇവര്‍ക്കുള്ള നിര്‍ദ്ദേശം. ബോയിംഗ് 737ന്‍റെ മുൻ പരിശോധകന്‍ കൂടിയാണ് ക്യാപ്റ്റൻ എസ്എസ് ഛഹർ.

അതേസമയം, വിമാനത്തിന്റെ അപകടകാരണത്തെക്കുറിച്ചുള്ള ഡിജിസിഎയുടെ പ്രാഥമിക നിഗമനത്തിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്ത് വരികയുണ്ടായി. വിമാനം അപകടത്തില്‍ പെടാനുള്ള കാരണം കണ്ടെത്തി ഇത് ഭാവിയിൽ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള നിർദ്ദേശവും സമിതിക്ക് നല്‍കപ്പെട്ടിട്ടുണ്ട്.