യു​എ​ഇ​യു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള വി​സ​യു​ള്ള​വ​ർ​ക്കും ഇനി അവിടേക്കു പോകാം

single-img
11 August 2020

യു​എ​ഇ വി​സ​യു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഇനി യു​എ​ഇ​യി​ലേ​ക്ക് പോ​കാം. ഇ​തു​വ​രെ യു​എ​ഇ​യു​ടെ താ​മ​സ വി​സ​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു യാ​ത്രാ​നു​മ​തി.

യു​എ​ഇ​യു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള വി​സ​യു​ള്ള​വ​ർ​ക്കും യാ​ത്രാ​നു​മ​തി ന​ൽ​കാ​ൻ ഇ​ന്ത്യ​യി​ലെ​യും യു​എ​ഇ​യി​ലെ​യും വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ട് ഇ​ന്ത്യ​യു​ടെ സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു.

ഇ​തു​വ​രെ​യാ​യി ഇ​ന്ത്യ​യു​ടെ വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ലെ വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് യു​എ​ഇ​യു​ടെ താ​മ​സ വി​സ​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര​ചെ​യ്യാ​നു​ള്ള അ​നു​മ​തി