ശ്രീലങ്കയിൽ വീണ്ടും മഹീന്ദ രാജപക്സെ..!

single-img
9 August 2020

ശ്രീലങ്കയുടെ മുൻ രാഷ്ട്രപതി മഹീന്ദ രാജപക്സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ കൊളംബോയിലെ പ്രമുഖ ബുദ്ധക്ഷേത്രത്തിൽ ഇളയ സഹോദരൻ പ്രസിഡന്റ് ഗോടബയ രാജപക്സെയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.രാജപക്സെയ്ക്ക് പിന്നാലെ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് ഭരണമുന്നണിയിലേക്ക് വരുന്നത്- രാജപക്സെ, മകൻ നമൽ, മൂത്ത സഹോദരൻ ചമൽ, മകൻ ശശിന്ദ്ര, ഒരു മരുമകൻ നിപുന റാനവക.

മഹീന്ദ രാജപക്സെയ്ക്ക് അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ , കഴിഞ്ഞ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 225 അംഗ പാർലമെന്റിൽ 145 സീറ്റുകൾ രാജപക്സെ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക പീപ്പിൾസ് ഫ്രണ്ട് നേടിയിരുന്നു. പ്രധാന എതിരാളി നേടിയത് 54 സീറ്റുകൾ മാത്രമാണ്. ന്യൂനപക്ഷ തമിഴരെ പ്രതിനിധീകരിക്കുന്ന പാർട്ടി 10 സീറ്റുകളും 16 ചെറിയ പാർട്ടികൾ 16 സീറ്റുകളും നേടി.