മരുന്നുകള്‍ക്ക് ക്ഷാമം; ഉത്തര കൊറിയയ്ക്ക് 10 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ മെഡിക്കല്‍ സഹായവുമായി ഇന്ത്യ

single-img
25 July 2020

ലോകാരോഗ്യ സംഘടനയുടെ അഭ്യർത്ഥനയെ തുടര്‍ന്ന് ഉത്തര കൊറിയയ്ക്ക് 10 ലക്ഷം മെഡിക്കല്‍ ഡോളറിന്റെ സഹായം നല്‍കി ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.ഉത്തര കൊറിയയിലെ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം കണക്കിലെടുത്താണ് ഇന്ത്യ സഹായം നല്‍കിയത്.

നിലവില്‍ ക്ഷയ രോഗ പ്രതിരോധ മരുന്നുകളുടെ രൂപത്തില്‍ പത്ത് ലക്ഷം യു എസ് ഡോളര്‍ നല്‍കാനാണ് ഇന്ത്യ തീരുമാനം എടുത്തത്. ലോകാരോഗ്യ സംഘടനയുടെ നോര്‍ത്ത് കൊറിയയില്‍ നടപ്പിലാക്കുന്ന ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യ സഹായം നല്‍കിയത്. ഉത്തര കൊറിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അതുല്‍ മല്‍ഹാരി ഗോത്സുര്‍വെയാണ് ഇന്ത്യയുടെ സഹായം കൈമാറിയത്.