പശ്ചിമ ബംഗാളില്‍ ബിജെപിക്ക് തിരിച്ചടിയായി ആയിരത്തിലധികം നേതാക്കളും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
23 July 2020

പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരില്‍ ആയിരത്തിലധികം ബിജെപി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇത് സംസ്ഥാനത്തില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്ന ഒന്നാണ്

കഴിഞ്ഞ ദിവസങ്ങളില്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് അടിസ്ഥാനത്തില്‍ നടത്തിയ പരിപാടികളുടെ ഭാഗമായാണ് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും എത്തിയത്.സംസ്ഥാന വ്യാപകമായി നടന്ന പരിപാടികളില്‍ ബിജെപി, സിപിഎം പാര്‍ട്ടികളില്‍ നിന്നുള്ള 350ലധികം പ്രവര്‍ത്തകര്‍ ആണ് തൃണമൂലില്‍ എത്തിയത്. ഇതില്‍ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗന്ധാര്‍പൂരില്‍ 300ലധികം പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പ്രധാനമായും ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് തൃണമൂലില്‍ ചേര്‍ന്നത്.
ഇതില്‍ ഫോര്‍വേഡ് ബ്ലോക്ക് പശ്ചിമ മിഡ്‌നാപ്പൂര്‍ ജില്ല അധ്യക്ഷനുള്‍പ്പെടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്.