ഇന്ത്യന്‍ കോവിഡ് പ്രതിരോധ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി; വൊളന്റിയര്‍മാരെ തേടുന്നു

single-img
19 July 2020

ഇന്ത്യയുടെ സ്വന്തം കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആരംഭിച്ചു . ഇതിന്റെ മുന്നോടിയായി വാക്‌സിന്‍ പരീക്ഷിക്കാന്‍ വോളന്റിയര്‍മാരെ കണ്ടെത്താനുള്ള പ്രക്രിയ എയിംസ് തുടങ്ങി കഴിഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ആണ് ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും സഹകരിച്ചാണ് ഈ കോവാക്സിൻ വികസിപ്പിച്ചത്.

വാക്സിന്റെ ആദ്യഘട്ട പരീക്ഷണം നടത്താനായി എയിംസ് എത്തിക്‌സ് കമ്മിറ്റി അനുമതി നല്‍കിയതിന് പിന്നാലെയാണ് വോളന്റിയര്‍മാരെ കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. മനുഷ്യരില്‍ നടത്തേണ്ട പരീക്ഷണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ നടത്താനായി ഐസിഎംആര്‍ തെരഞ്ഞെടുത്ത പന്ത്രണ്ട് ആശുപത്രികളില്‍ ഒന്നാണ് എയിംസ്. ഈ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് നിലവിൽ ഐസിഎംആർ തിരഞ്ഞെടുത്തത്.

ഒരു ഘട്ടമായി ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ൽ 375 പേരിലാണ് പരീക്ഷിക്കുക. ഇപ്പോഴത്തെ തീരുമാന പ്രകാരം ആദ്യ ഘട്ടത്തില്‍ 375പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. കോവിഡ് വൈറസ് ബാധയില്ലാത്ത തികഞ്ഞ ആരോഗ്യമുള്ളവരെയാണ് ആദ്യഘട്ടത്തില്‍ മരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത് എന്ന് എയിംസിലെ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് അറിയിച്ചു.

18- 55 വയസ് ഇടയിലുള്ള പ്രായക്കാരിലാണ് പരീക്ഷണം നടത്തുന്നത്. നിങ്ങളിൽ ആരോഗ്യമുള്ള ഏതൊരാള്‍ക്കും മരുന്നു പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്. [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് സന്ദേശമയക്കുകയോ 7428847499 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.