കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും അവസരം; കൂടിക്കാഴ്ച ജൂലൈ 20 വരെ

single-img
17 July 2020

കാസർകോട് ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും നിയമിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള എം ബി ബി എസ് ബിരുദധാരികള്‍ക്കും, കേരള നേഴ്‌സിങ് കൗണ്‍സില്‍ അംഗീകാരമുള്ള നേഴ്‌സുമാര്‍ക്കുമാണ് അവസരം.

ജൂലൈ 20 വരെയാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവര്‍ക്ക് വിളിക്കാം 0467 2203118 ( ഡി എം ഒ), 04672209466 ( എന്‍ എച്ച് എം ഡി പി എം).അപേക്ഷകള്‍ [email protected] എന്ന വിലാസത്തില്‍ അയക്കണം.