ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ട്; കടുവയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

single-img
10 July 2020

ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി നായകനാകുന്ന ഒരു സിനിമയ്ക്ക് കടുവയുടെ കഥയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ നല്‍കിയിരുന്നു.

ഇപ്പോള്‍ പൃഥിരാജ് നായകനായ കടുവയിലെ നായകന്‍റെ പേരായ ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നത് സുരേഷ് ഗോപി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചതിനെതിരെ കടുവയുടെ തിരക്കഥാകൃത്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതിസ്റ്റേ പുറപ്പെടുവിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16ന് പൃഥിരാജിന്‍റെ ജന്മദിനത്തിലായിരുന്നു രചയിതാവായ ജിനു എബ്രഹാം ചെയ്യുന്ന കടുവ എന്ന ചിത്രം പ്രഖ്യാപിച്ചത്. മുന്‍പ്ആ ദം ജോണ്‍, മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.