കേരളത്തിലെ യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം മോഹനചന്ദ്രൻ്റേത്, സംസ്ഥാനകമ്മിറ്റിയിലേക്ക് മോഹനചന്ദ്രനെ നോമിനേറ്റ് ചെയ്തത് കെ സുരേന്ദ്രൻ; സരിത്തുമായി മോഹനചന്ദ്രന് ബന്ധം: പുതിയ ആരോപണങ്ങൾ ഉയരുന്നു

single-img
9 July 2020

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്ക് എതിരെ പുതിയ ആരോപണങ്ങളുമായി പ്രീജിത്ത് രാജ്. ഫേസ്ബുക്കിലുടെയാണ് പ്രീജിത്ത് രാജ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. യുഎഇ കോൺസുലേറ്റ് കെട്ടിടം വാടകയ്ക്ക് എടുത്തത് ഉൾപ്പെടെയുള്ളകാര്യങ്ങൾ ഉന്നയിച്ചുകൊണ്ടണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. 

യു എ ഇ കോൺസുലേറ്റിൻ്റെ കേരളത്തിലെ ആസ്ഥാനമായി ആദ്യം നിശ്ചയിച്ചത് വെള്ളയമ്പലം ജവഹർ നഗറിലെ ഒരു കെട്ടിടമായിരുന്നുവെന്നും  അതിൻ്റെ ഉടമയുമായി കരാർ നടപടികൾ പുരോഗമിക്കുമ്പോഴാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ”ഉന്നതൻ” മണക്കാടുള്ള ഈ കെട്ടിടം വാടകയ്ക്കെടുത്താൽ മതി എന്ന് നിർബന്ധം പിടിച്ചതെന്നും പ്രീജിത്ത് രാജ് പറയുന്നു. അങ്ങനെയാണ് മണക്കാടുള്ള എം സി ബിൽഡിംഗ്സിൽ യു എ ഇ കോൺസുലേറ്റ് പ്രവർത്തനം തുടങ്ങിയത്. 

മണക്കാടുള്ള തിരക്കിനിടയിൽ ശ്വാസംമുട്ടുന്ന ഈ കെട്ടിടം ബി ജെ പിയുടെ ഒരു സംസ്ഥാന കമ്മറ്റി അംഗത്തിൻ്റേതാണ്. അദ്ദേഹത്തിൻ്റെ പേരാണ് മോഹനചന്ദ്രനെന്നും രാജ്യദ്രോഹ കുറ്റമായ സ്വർണ്ണ കള്ളക്കടത്ത് കേസിനെ വെറുമൊരു പെണ്ണുകേസായി ഒതുക്കാൻ ഓവർടൈം പണിയെടുക്കുന്ന ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനാണ് ഈ മോഹനചന്ദ്രനെ ബി ജെ പി സംസ്ഥാന കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തതെന്നും പ്രീജിത്ത് പറയുന്നു.

രാജ്യദ്രോഹ സ്വർണ്ണകള്ളകടത്ത് കേസിൽ ഒന്നാം പ്രതിയായി ക്രൈംബ്രാഞ്ച് പിടികൂടിയ സരിത്തിന് കോൺസുലേറ്റിൽ ജോലി വാങ്ങിച്ച് കൊടുത്തത് ആരാണെന്നും പ്രീജിത്ത് രാജ് ചോദിക്കുന്നു. സരിത്തുമായുള്ള ബന്ധം നിഷേധിക്കാൻ ബി ജെ പി സംസ്ഥാന സമിതി അംഗം മോഹനചന്ദ്രന് കഴിയുമോ എന്നുള്ള ചോദ്യവും പ്രീജിത്ത് രാജ് ഉയർത്തുന്നുണ്ട്. ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രീജിത്ത് രാജ് ഉന്നയിക്കുന്നത്. 

പ്രീജിത്ത് രാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

ചിത്രത്തിലുള്ളത് തിരുവനന്തപുരം മണക്കാടുള്ള യു എ ഇ കോൺസുലേറ്റിൻ്റെ കെട്ടിടമാണ്.

കുറേയേറെ കെട്ടിടങ്ങൾ തെരഞ്ഞ ശേഷം യു എ ഇ കോൺസുലേറ്റിൻ്റെ കേരളത്തിലെ ആസ്ഥാനമായി ആദ്യം നിശ്ചയിച്ചത് വെള്ളയമ്പലം ജവഹർ നഗറിലെ ഒരു കെട്ടിടമായിരുന്നു. അതിൻ്റെ ഉടമയുമായി കരാർ നടപടികൾ പുരോഗമിക്കുമ്പോഴാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ”ഉന്നതൻ” മണക്കാടുള്ള ഈ കെട്ടിടം വാടകയ്ക്കെടുത്താൽ മതി എന്ന് നിർബന്ധം പിടിച്ചത്. അങ്ങനെയാണ് മണക്കാടുള്ള എം സി ബിൽഡിംഗ്സിൽ യു എ ഇ കോൺസുലേറ്റ് പ്രവർത്തനം തുടങ്ങിയത്.

മണക്കാടുള്ള തിരക്കിനിടയിൽ ശ്വാസംമുട്ടുന്ന ഈ കെട്ടിടം ബി ജെ പിയുടെ ഒരു സംസ്ഥാന കമ്മറ്റി അംഗത്തിൻ്റേതാണ്. അദ്ദേഹത്തിൻ്റെ പേരാണ് മോഹനചന്ദ്രൻ.

രാജ്യദ്രോഹ കുറ്റമായ സ്വർണ്ണ കള്ളക്കടത്ത് കേസിനെ വെറുമൊരു പെണ്ണുകേസായി ഒതുക്കാൻ ഓവർടൈം പണിയെടുക്കുന്ന ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനാണ് ഈ മോഹനചന്ദ്രനെ ബി ജെ പി സംസ്ഥാന കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്.

പുറത്ത് വി മുരളീധരനും കെ സുരേന്ദ്രനും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അണികളെ പറ്റിക്കാറുണ്ടെങ്കിലും രാജ്യദ്രോഹ പ്രവർത്തനമായ സ്വർണ്ണ കള്ളക്കടത്തിന് വേദിയായ യു എ ഇ കോൺസുലേറ്റ് പ്രവർത്തിക്കാനുള്ള കെട്ടിടം തങ്ങളുടെ സംസ്ഥാന കമ്മറ്റി അംഗത്തിൻ്റേതാക്കാൻ അവർ കൈകോർത്തു!

ബി ജെ പിയെ വളർത്താനായി കൈകോർക്കാൻ തയ്യാറാവാത്ത ഇവർ ഈ കാര്യത്തിൽ കൈകോർത്തത് എന്തിന്? പണത്തിന് മുകളിൽ ഗ്രൂപ്പ് പോര് ഇല്ലാതാവുമോ?

രാജ്യദ്രോഹ സ്വർണ്ണകള്ളകടത്ത് കേസിൽ ഒന്നാം പ്രതിയായി ക്രൈംബ്രാഞ്ച് പിടികൂടിയ സരിത്തിന് കോൺസുലേറ്റിൽ ജോലി വാങ്ങിച്ച് കൊടുത്തത് ആരാണ്? സരിത്തുമായുള്ള ബന്ധം നിഷേധിക്കാൻ ബി ജെ പി സംസ്ഥാന സമിതി അംഗം മോഹനചന്ദ്രന് കഴിയുമോ?

ബി ജെ പി സംസ്ഥാന സമിതി അംഗം മോഹനചന്ദ്രന്റെ കുത്തുകല്ലിൻമൂട്ടിലുള്ള അടുത്തബന്ധു ബിജു ഇപ്പോൾ എവിടെയാണുള്ളത്? അദ്ദേഹം ഒളിവിലല്ലാ എങ്കിൽ മോഹന ചന്ദ്രനെയും ബിജുവിനെയും മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഹാജരാക്കാൻ കെ സുരേന്ദ്രൻ തയ്യാറാവുമോ?

ബി ജെ പി പ്രവർത്തകനും രാജ്യദ്രോഹ സ്വർണ്ണക്കടത്തിൽ പങ്കാളിയുമായ സന്ദീപിനെ സംരക്ഷിക്കുന്ന ചാലയിലെ ബി ജെ പി കൗൺസിലർ എസ് കെ പി രമേശിനെ സംരക്ഷിക്കാൻ കെ സുരേന്ദ്രൻ എന്തുകൊണ്ട് തയ്യാറാവുന്നു?

തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള എസ് കെ പി യുടെ മിസ്തുബുഷി പജേറോയുടെ ഷോപ്പ് എങ്ങിനെയാണ് ഉണ്ടായത്? അവിടെ നിരന്തരം ബന്ധപ്പെടുന്ന ബി ജെ പി നേതാക്കൾ ആരൊക്കെയാണ്?

ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ കൈയ്യിലുണ്ട്.