64ല്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം; സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ തലസ്ഥാനത്ത്

single-img
8 July 2020

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് കൊവിഡ്- 19 വൈറസ് വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനയെന്നോണം ഇന്നത്തെ രോഗബാധ കണക്ക്. ഇന്ന് മാത്രം സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. സംസ്ഥാനത്തെ തിരിച്ചുള്ള കണക്കില്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതും തലസ്ഥാനത്താണ്.

ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അവരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എന്നാല്‍ മറ്റ് ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ തിരുവനന്തപുരത്തെ അപേക്ഷിച്ച് കുറവാണ്.

എറണാകുളം ജില്ലയില്‍ ഒമ്പത് പേര്‍ക്കും മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ മൂന്ന് പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും കൊല്ലം, ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.