ഡല്‍ഹിയുടെ മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് ദോബല്‍ കോവിഡ് ബാധിച്ച് മരിച്ചു

single-img
29 June 2020

രാജ്യത്തെ പ്രശസ്ത ക്ലബ്ബ് ക്രിക്കറ്റ് താരവും ഡല്‍ഹിയുടെ അണ്ടര്‍ 19 ടീം സപ്പോര്‍ട്ട് സ്റ്റാഫുമായ സഞ്ജയ് ദോബല്‍ (53) കോവിഡ് ബാധിച്ച് മരിച്ചു. വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് ദോബലിനെ ബഹാദുര്‍ഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനകള്‍ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

ന്യൂമോണിയയ്ക്കുള്ള ചികിത്സയിൽ കഴിയവേ മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടുകൂടി ദോബലിനെ ദ്വാരക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡൽഹിയിലെ പ്രസിദ്ധമായ സോന്നറ്റ് ക്രിക്കറ്റ് ക്ലബ്ബിന്റെ താരമായിരുന്നു ദോബല്‍.

ഇദ്ദേഹത്തിന്റെ മൂത്ത മകന്‍ സിദ്ധാര്‍ഥ് രാജസ്ഥാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമാണ്. ഇളയമകനായ എകാന്‍ഷ് ഡല്‍ഹി അണ്ടര്‍ 23 ടീമിനായി കളിക്കുന്നു. ഡിഡിസിഎ സെക്രട്ടറി വിനോദ് തിഹാര, മുന്‍ ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന, ഡല്‍ഹി താരങ്ങളായിരുന്ന മദന്‍ ലാല്‍, മിഥുന്‍ മന്‍ഹാസ് എന്നിവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.