ഇനി അമേരിക്കൻ സെെന്യത്തിൻ്റെ വരവാണ്: ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ൻ തങ്ങളുടെ സൈ​നികരെ ഇന്ത്യയിൽ വിന്യാസിക്കുമെന്ന് അമേരിക്ക

single-img
26 June 2020

ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ൻ അ​മേ​രി​ക്ക​ൻ സൈ​ന്യത്തെ വിന്യസിക്കുവാൻ നീക്കം. യൂ​റോ​പ്പി​ലെ സൈ​നി​ക സാ​ന്നി​ധ്യം കു​റ​യ്ക്കു​ക​യും ഇ​ന്ത്യ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ പ​റ​ഞ്ഞു. ബ്ര​സ​ൽ​സ് ഫോ​റ​ത്തി​ലെ ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് പോം​പി​യോ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ചൈ​ന​യു​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ യു​എ​സ് സൈ​ന്യം ഉ​ചി​ത​മാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് ഞ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.അ​ടു​ത്തി​ടെ ജ​ര്‍​മ​നി​യി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​നം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. അ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ജ​ർ​മ​നി​യി​ൽ നി​ന്ന് സൈ​നി​ക​രെ കു​റ​യ്ക്കു​ന്ന​ത് ത​ന്ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും സൈ​നി​ക​രെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കു​മെ​ന്ന സൂ​ച​ന​യും പോം​പി​യോ ന​ൽ​കി​യ​ത്.

ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ന​ട​പ​ടി​ക​ളെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ, വി​യ​റ്റ്നാം, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലെ ചൈ​നീ​സ് ആ​ധി​പ​ത്യ​വും വെ​ല്ലു​വി​ളി​യാ​ണെ​ന്നും പോം​പി​യോ പ​റ​ഞ്ഞു.