തലച്ചോറിന് ക്ഷതമേറ്റു: സ്വന്തം ഭാഷ മറന്നു, അറിയാത്ത നാലു ഭാഷകൾ സംസാരിക്കുന്നു

single-img
24 June 2020

മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റായ മണിച്ചിത്രത്താഴിനെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഗംഗ എന്ന യുവതി നാഗവല്ലിയായി മാറുമ്പോൾ അവൾക്കറിയാത്ത തമിഴ് ഭാഷയിൽ പാടുകയും സംസാരിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടാണെന്ന വിശദീകരണവും ചിത്രത്തിൽ തരുന്നുണ്ട്. ചിത്രത്തിൽ കാണിക്കുന്നതൊക്കെ സംഭവ്യമാണോ എന്നു ചിലരെങ്കിലും ചിന്തിച്ചേക്കും. എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ. സമാനമായ ഒരു വാർത്ത ഇതാ ഇംഗ്ലണ്ടിൽ നിന്നും കേൾക്കുന്നുണ്ട്. 

തലച്ചോറിന് പരിക്കേറ്റ ഇംഗ്ലീഷ് യുവതിക്ക് തൻ്റെ സംസാര ശേഷി നഷ്ടമായത് രണ്ടു മാസത്തേക്കാണ്. നഷ്ടപ്പെട്ട സംസാര ശേഷി തിരിച്ചു കിട്ടയപ്പോൾ ഞെട്ടിയത് യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഇപ്പോൾ യുവതി സംസാരിക്കുന്നത് നാല് വ്യത്യസ്ത ഭാഷകളിലാണ്. എമിലി ഈഗൻ എന്ന മുപ്പത്തിയൊന്നുകാരിയാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് ഈ വിധം സംസരിക്കുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സിലാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്. 

എസ്സെക്സ് ഭാഷയിൽ സംസാരിച്ചുകൊണ്ടിരുന്ന എമിലി ആ ഭാഷ മറന്നുപോയി എന്നുള്ളതാണ് ഏവരേയും അമ്പരപ്പിക്കുന്നത്. അവർ ഇപ്പോൾ സംസാരിക്കുന്നത് പോളിഷ്, ഇറ്റാലിയൻ, റഷ്യൻ, ഫ്രഞ്ച് തുടങ്ങി നാല് വ്യത്യസ്ത ഭാഷകളിലും. ഇതെങ്ങനെ സംഭവിച്ചു എന്നുള്ളതാണ് വെെദ്യശസ്ത്രത്തെ ചിന്തയിലാക്കുന്നതും.

എമിലിയ്ക്ക് സംസാരശേഷി നഷ്ടമായത് എങ്ങനെയെന്ന് ആദ്യം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ  ചികിത്സിച്ച ഡോക്ടർമാർ കരുതിയത് എമിലിക്ക് സ്ട്രോക്ക് വന്നുവെന്നാണ്. അങ്ങനെയായിരിക്കും സംസാര ശേഷി നഷ്ടപ്പെട്ടതെന്നും അവർ കരുതി. എന്നാൽ പിന്നീട് നടന്ന കൂടുതൽ പരിശോധനകളിൽ  തലച്ചോറിനേറ്റ പരിക്കിൽ എമിലിക്ക് സംസാരശേഷി നഷ്ടമായതാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ അവരുടെ ശരീരത്തിൽ പ്രത്യക്ഷത്തിലുള്ള പരിക്കുകളൊന്നും സംഭവിച്ചിട്ടുമുണ്ടായിരുന്നില്ല എന്നുള്ളതും ഡോക്ടർമാരെ ചിന്താക്കുഴപ്പത്തിലാക്കി. 

എമിലിയ്ക്ക് ഇപ്പോൾ സ്വന്തം ഭാഷയായ എസ്സെക്സ് ശൈലിയിൽ സംസാരിക്കാൻ സാധിക്കുന്നില്ലെന്നുള്ളതും മറ്റു ഭാഷകൾ സംസാരിക്കുന്നവെന്നുള്ളതും വളരെ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.  സംസാരിക്കാൻ മാത്രമല്ല, താൻ ഇത്രകാലം ഉപയോഗിച്ച എസ്സെക്സ് ഭാഷയിൽ എഴുതാനോ ചിന്തിക്കാനോ സാധിക്കുന്നില്ലെന്നും എമിലി വ്യക്തമാക്കുന്നു.  തലച്ചോറിന് പരിക്കേൽക്കുന്നത് മൂലം സംഭവിക്കുന്ന ഫോറിൻ അസൻ്റ് സിൻഡ്രോം എന്ന അപൂർവ അവസ്ഥയാണ് യുവതിക്കെന്നാണ് ഡോക്ടർമാർ ഇപ്പോൾ വിലയിരുത്തുന്നത്. 

ഫോറിൻ ആക്സന്റ് സിൻഡ്രോം സാധാരണയായി ഹൃദയാഘാതം, കടുത്ത തലവേദന അല്ലെങ്കിൽ മൈഗ്രെയിൻ മറ്റ് ആഘാതങ്ങൾ തുടങ്ങിയ മൂലമുണ്ടാകുന്ന പ്രത്യേക അവസ്ഥയാണ്. തലച്ചോറിൻ്റെ സംസ്ാര ഉത്പദാന നാഡികളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ അവസ്ഥയ്ക്കു കാരണം.  1907 ലാണ് ഇത്തരത്തിലുള്ള ഒരവസ്ഥ ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 1941 നും 2009 നും ഇടയിൽ 62 കേസുകളാണ് ലോകത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.