നേപ്പാളി പൗരനെ വിവാഹം ചെയ്യുന്ന വിദേശ വനിതകൾക്ക് ഏഴു വർഷം കഴിഞ്ഞ് പൗരത്വം നൽകിയാൽ മതിയെന്ന് നേപ്പാൾ കമ്മ്യുണിസ്റ്റു പാർട്ടിയുടെ തീരുമാനം: ഇന്ത്യയ്ക്ക് വൻ തിരിച്ചടി

single-img
23 June 2020

പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുവാൻ തീരുമാനിച്ച് നേപ്പാൾ കമ്മ്യൂണിസ്റ്റു പാർട്ടി. നേപ്പാളി പൗരനെ വിവാഹം ചെയ്യുന്ന വിദേശ വനിതകൾക്ക് ഏഴു വർഷം കഴിഞ്ഞ് പൗരത്വം നൽകിയാൽ മതിയെന്നാണ്  നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റിൽ തീരുമാനമെടുത്തത്. 

ഇത് സംബന്ധിച്ച് നേപ്പാൾ ഭരണഘടനയിൽ ഭേദഗതി വരുത്താനും തീരുമാനിച്ചുകഴിഞ്ഞു. അയൽരാജ്യമായ ഇന്ത്യയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഈ തീരുമാനത്തിനു പിന്നിൽ ചെെനയുടെ പിന്തുണയുണ്ടെന്നും നിരീക്ഷകർ കരുതുന്നു. 

നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. ഇന്ത്യയിൽ നിന്ന് നിരവധി പേരാണ് നേപ്പാളിലേക്ക് വിവാഹം കഴിച്ചു പോകുന്നത്.