ഈ വർഷം തന്നെ കൊവിഡിന് വാക്സിന്‍ വികസിപ്പിക്കാൻ സാധിക്കും; പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന

single-img
19 June 2020

ഈ വർഷം തന്നെ കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു ലോകാരോഗ്യ സംഘടന. സംഘടനയിലെ പ്രധാന ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈ വിവരം പറഞ്ഞത്.

കൊറോണയുമായി ബന്ധപ്പെട്ട മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വാക്സിന്‍ സംബന്ധിച്ച് വിശ്വാസം പ്രകടിപ്പിച്ചത്. നിലവിൽ മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും അവർ അറിയിച്ചു. നിലവിൽ വൈറസിനെതിരെ പത്തോളം വാക്സിനുകള്‍ ഇപ്പോള്‍ തയ്യാറാണ്.

എന്നാൽ ഇവയില്‍ മൂന്ന് വാക്സിന്‍ എങ്കിലും വാക്സിന്‍റെ പ്രവര്‍ത്തനക്ഷമത അളക്കുന്ന മൂന്നാംഘട്ടത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ എന്ന് സൌമ്യ സ്വാമിനാഥൻ സൂചിപ്പിച്ചു. ഈ മരുന്നുകളിൽ തനിക്ക് പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാം ഭാഗ്യവന്മാരാണെങ്കില്‍ ഈ വര്‍ഷം അവസാനം രണ്ട് വാക്സിനുകള്‍ എങ്കിലും എല്ലാ പരീക്ഷണവും പൂര്‍ത്തിയാക്കി ഇറങ്ങും – ഡോ. സൌമ്യ സ്വാമിനാഥന്‍ പറഞ്ഞു.