വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിട്ടാൽ വിശ്വാസികളെ നിയമിക്കാനാവില്ല: മുസ്ലിം ലീഗ്

single-img
18 June 2020

കേരളാ സംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടരുതെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീ​ദ് . നിയമനങ്ങൾ പി എസ് സിക്ക് വിട്ടുകൊണ്ടുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ദുരുദ്ദേശ്യപരമാണ് എന്ന് അദ്ദേഹം ആരോപിച്ചു.

ഇതൊരിക്കലും അടിയന്തര പ്രാധാന്യമുളള വിഷയമല്ല. ഏതെങ്കിലും കാരണത്താൽ നിയമനം പി എസ് സിക്ക് വിട്ടാൽ വിശ്വാസികളെ നിയമിക്കാനാവില്ല. പകരമായി ഇപ്പോഴുള്ള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് പോലെ പ്രത്യേക സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദീർഘ കാലം നീണ്ടുനിന്ന തർക്കങ്ങൾക്കൊടുവിലാണ് സംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ് സിക്ക് വിടാൻ ഇന്നലെ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം ഉണ്ടായത്. നിലവിൽ സംസ്ഥാന വഖഫ് ബോഡിന് കീഴിലുള്ള ഹെഡ് ഓഫീസിലെയും 8 മേഖല ഓഫീസുകളിലെയും 200ഓളം തസ്തികകളിലാണ് ഇതോടെ പി എസ് സിക്ക് നിയമനം നടത്താനാവുക.