നവോമി ഒസാക്ക;ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാ താരം

single-img
3 June 2020

ഇപ്പോൾ ഉള്ളവരിൽ കായിക ലോകത്ത് പ്രതിഫലത്തിന്റെ ഒന്നാമതാണ് ജപ്പാന്റെ യുവ വനിതാ ടെന്നീസ് താരം നവോമി ഒസാക്ക. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാ അത്‌ലറ്റെന്ന നേട്ടത്തിന് ഒസാക്ക അര്‍ഹയായി. മികച്ച ഫോമിൽ തുടരുന്ന അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസിനെ മറികടന്നാണ് 22കാരിയായ ഒസാക്കയുടെ നേട്ടം.

കഴിഞ്ഞ മാസം ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്മാനത്തുക, മറ്റു കരാറുകള്‍ എന്നിവയില്‍ നിന്നും എല്ലാമായി ഈ ജപ്പാനീസ് താരത്തിന്റെ സമ്പാദ്യം 37.4 മില്ല്യണ്‍ ഡോളറാണ്. തൊട്ടുപിന്നിലുള്ള സെറീനയുടെ വരുമാനത്തേക്കാള്‍ 1.4 മില്ല്യണ്‍ ഡോളര്‍ കൂടുതലാണിത്. ഒറ്റ വർഷത്തിൽ ലോകത്ത് ഒരു വനിതാ താരത്തിനു ലഭിച്ച ഏറ്റവും വലിയ വരുമാനം കൂടിയാണ് ഒസാക്ക സ്വന്തമാക്കിയത്.

റഷ്യയുടെ മുന്‍ സൂപ്പർ ടെന്നീസ് സ്റ്റാര്‍ മരിയ ഷറപ്പോവയുടെ പേരിലായിരുന്നു നേരത്തേ ഈ റെക്കോര്‍ഡ്. 2015 കാലത്തിലാണ് ഷറപ്പോവ 29.7 മില്ല്യണ്‍ ഡോളറുമായി റെക്കോര്‍ഡിട്ടത്.