പുതിയ ഡിസൈനിൽ അനുശ്രീ; സൗന്ദര്യം കൂടിവരുന്നു എന്ന് ആരാധകർ

single-img
30 May 2020

പഴയകാല സിനിമകള്‍ എടുത്തുനോക്കിയാല്‍ ഈ അനുശ്രീയെ ഒരിക്കലും കാണാന്‍ പറ്റില്ല. കാരണം ഓരോ ദിവസവും അനുശ്രീയുടെ സൗന്ദര്യം കൂടിവരുന്നുവെന്ന് ആരാധകര്‍. അതേസമയം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡിസൈനറുടെ ഡിസൈനില്‍ താരം ഫോട്ടോഷൂട്ട് നടത്തി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ @t.and.msignature ന്റെ ഡിസൈനിലാണ് അനുശ്രീ എത്തിയിരിക്കുന്നത്.

തെളിഞ്ഞ ലൈറ്റ് കളറില്‍ കൂടുതല്‍ ആകര്‍ഷകം തോന്നിക്കുന്നതാണ് ഇവരുടെ ഈ ഡിസൈന്‍ എന്നും അനുശ്രീ കുറിക്കുന്നു. മാത്രമല്ല, അവര്‍ തന്നെ ഒരു ചിത്രശലഭം പോലെ മനോഹരമാക്കിയെന്നും താരം പറയുന്നു. ഷൂട്ടിൽ മികച്ച ഫോട്ടോ എടുത്തുതന്ന പ്രണവ് രാജിനും പ്രത്യേക നന്ദി താരം അറിയിക്കുന്നു.