സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കുന്നു; ജില്ലയ്ക്ക് അകത്തുള്ള ബസ് സർവ്വീസുകൾക്ക് അനുമതി

single-img
18 May 2020

ലോക്ക് ഡൌൺ നിലവിൽ വന്നതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന പൊതുഗതാഗതം സംസ്ഥാനത്തിൽ പുനസ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കേരള സർക്കാർ. ഈ വരുന്ന ബുധനാഴ്ച മുതൽ ജില്ലയ്ക്ക് അകത്തുള്ള ബസ് സർവ്വീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. എന്നാൽ അന്തർജില്ല, അന്തർസംസ്ഥാന ബസ് യാത്രകളുടെ കാര്യത്തിൽ പിന്നീടായിരിക്കും തീരുമാനം.

ഇപ്പോഴുള്ള ഹോട്ട് സ്പോട്ട് ഉൾപ്പെടുന്ന മേഖലകളിലേക്ക് ബസ് സർവ്വീസ് നടത്താൻ അനുവാദമുണ്ടാക്കില്ല.കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നാലാം ഘട്ട ലോക്ക് ഡൗണിൽ പൊതു​ഗതാ​ഗതം അനുവദിക്കാൻ കേന്ദ്രസർക്കാ‍ർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഈ നിർദ്ദേശം പിന്തുടർന്നാണ് കേരളം പൊതു​ഗതാ​ഗതം ഭാ​ഗീകമായി പുനസ്ഥാപിക്കാൻ തീരുമാനിച്ചത്.

ടാക്സി വാഹനങ്ങളായ ഓട്ടോറിക്ഷകളും മറ്റു ടാക്സികളും ഓടിക്കാൻ സംസ്ഥാന സ‍ർക്കാ‍ർ അനുമതി നൽകിയേക്കും എന്നാണ് സൂചന. ജനങ്ങൾ സുരക്ഷിതമായ സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യുമ്പോൾ ഉണ്ടാവുന്ന നഷ്ടം പരിഹരിക്കാനായി ബസ് ടിക്കറ്റ് ചാർജ് 12 രൂപയാക്കി കേന്ദ്രസ‍ർക്കാ‍ർ ഇന്ന് ഉയർത്തി.