പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം; കേരളത്തിൽ യുഡിഎഫ് തരംഗം: പി കെ കുഞ്ഞാലിക്കുട്ടി

single-img
26 April 2024

കേരളത്തിൽ ഇപ്പോൾ യുഡിഎഫ് തരംഗമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് മലപ്പുറത്ത് വിജയിക്കുമെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.സംസ്ഥാനത്തെ ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.