ലോക്ക് ഡൌണില്‍ സാമൂഹിക അകലം പാലിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെ വരിയില്‍ നില്‍ക്കുന്ന രാഷ്ട്ര തലവന്‍

single-img
18 May 2020

ഈ ലോക്ക് ഡൌൺ കാലം ഒരു രാജ്യത്തിന്റെ പ്രസിഡന്റ് തന്റെ സാധാരണക്കാരെ പോലെ മാസ്‌കും ധരിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂവില്‍ നില്‍ക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. യൂറോപ്യൻ രാജ്യമായ പോര്‍ച്ചുഗലിന്റെ പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസയാണ് തന്റെ പ്രവൃത്തിയാൽ ശ്രദ്ധേയനാകുന്നത്. തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം മറ്റ് രാജ്യത്തലവന്മാര്‍ക്കും മാതൃകയാണ് എന്നാണു സോഷ്യൽ മീഡിയ പറയുന്നത്.യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ ഭീതിയെ ഒരു പരിധിവരെ അതിജീവിക്കാൻ കഴിഞ്ഞ രാജ്യമാണ് പോര്‍ച്ചുഗല്‍. ഇതുവരെ1,218 പേരാണ് പോര്‍ച്ചുഗലില്‍ കൊവിഡ് 19 മൂലം മരിച്ചത്. അതേപോലെ 29,000 കേസുകള്‍ മാത്രമേ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ.

രോഗം പടർന്ന ആദ്യഘട്ടങ്ങളില്‍ തന്നെ പോര്‍ച്ചുഗല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നു. നിലവിളാകട്ടെദിവസങ്ങളോളം തുടര്‍ന്ന നിയന്ത്രങ്ങളില്‍ അല്‍പം അയവ് വരുത്തിയ സാഹചര്യമാണ് രാജ്യത്തുള്ളത്.