ജപ്പാന്റെ 28 വയസ് മാത്രം പ്രായമുള്ള സുമോ ഗുസ്തി താരം കൊറോണവൈറസ് ബാധിച്ച് മരണമടഞ്ഞു

single-img
13 May 2020

ജപ്പാനിൽ ഇതാദ്യമായി സുമോ ഗുസ്തിയില്‍ കൊറോണ ഒരു താരത്തിന്റെ ജീവനെടുത്തു. 28 വയസ് പ്രായമുള്ള പ്രായമുള്ള സുമോ ഗുസ്തി താരമായ കിയോത്താക്ക സ്യുത്തേക്കെ (ഷൊബുഷി) കൊവിഡ്-19ന് മുന്നില്‍ കീഴടങ്ങിയത്.

രോഗം ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ പല ആന്തരിക അവയവങ്ങളും പ്രവര്‍ത്തനരഹിതമായതോടെയാണ് മരണം സംഭവിച്ചതെന്ന് ജപ്പാന്‍ സുമോ അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ മാസം 10നാണ് സ്യുത്തേക്കെയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ലോകത്തുതന്നെ ആദ്യമായി കൊവിഡ്-19 സ്ഥിരീകരിച്ച സുമോ ഗുസ്തി താരവും അദ്ദേഹം തന്നെയാണ്.

തുടർന്ന് ഏപ്രില്‍ 19ന് സ്യുത്തേക്കെയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും ടോക്കിയോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്ന് ജപ്പാനീസ് സുമോ അസോസിയേഷന്‍ അറിയിച്ചു.

2007 കാലഘട്ടത്തിലാണ് സ്യുത്തേക്കെ സുമോ ഗുസ്തിയില്‍ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയത്. അധികം വൈകാതെ സാന്‍ഡമെ ഡിവിഷനില്‍ 11ാം റാങ്കിലേക്കുയരാനും ഇദ്ദേഹത്തിന് സാധിച്ചു. സ്യുത്തേക്കെയുടെ അകാല വിയോഗത്തില്‍ ജപ്പാനീസ് സുമോ അസോസിയേഷന്‍ ചെയര്‍മാന്‍ ഹക്കാകു ദുഖം രേഖപ്പെടുത്തി.