ഒരാൾക്ക് രോഗമുണ്ടെങ്കിൽ അവസാന സ്‌റ്റേഷനിലെത്തുമ്പോൾ എത്രപേർക്ക് രോഗം പകർന്നുകിട്ടും: മുഴുവന്‍ എസി കോച്ചുകളുമായി ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ വിമര്‍ശിച്ച് ഡോ. മുഹമ്മദ് അഷീല്‍

single-img
12 May 2020

മുഴുവന്‍ എസി കോച്ചുകളുമായി ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ വിമര്‍ശിച്ച് സംസ്ഥാന സാമൂഹ്യസുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ രംഗത്ത്.  ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ ട്രെയിന്‍ അവസാന സ്‌റ്റേഷനിലെത്തുമ്പോഴേക്കും എത്രപേര്‍ക്കാവും രോഗം പകര്‍ന്ന് കിട്ടിയിട്ടുണ്ടാവുകയെന്ന് ഡോ. മുഹമ്മദ് അഷീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

എന്തൊരു വമ്പന്‍ ആശയമാണിത് ! എനിക്ക് അത്ഭുതം തോന്നുന്നു. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആരാണ് ഈ ഉപദേശം നല്‍കിയത്. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ, സത്യസന്ധമായി പറഞ്ഞാല്‍ ആശങ്കയും വര്‍ധിക്കുകയാണ്. ഡോ. മുഹമ്മദ് അഷീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.