രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്: പ്രധാനമന്ത്രി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യും

single-img
7 May 2020

ബുദ്ധ പൗർണമി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. 

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡിൽ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവ് അര്‍പ്പിക്കും.  പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ നിലവിലെ രാജ്യത്തെ സാഹചര്യത്തെ കുറിച്ച് പരാമർശം നടത്തിയേക്കുമെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്.