ക​ർ​ശ​ന​മാ​യ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രും: പ്രവാസികൾക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

single-img
3 May 2020

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാഗമായി ക​ർ​ശ​ന​മാ​യ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നു മുന്നറിയിപ്പുനൽകി സൗദി അറേബ്യ. വൈറസ് വ്യാപനത്തിന് ഭാഗമായുള്ള പ്ര​തി​സ​ന്ധി​ക​ളും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ഏ​റെ​നാ​ൾ നി​ല​നി​ല​നി​ൽ​ക്കു​മെ​ന്നും സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജാ​ദ​ൻ വ്യ​ക്ത​മാ​ക്കി​.

 കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് ജ​ന​ങ്ങ​ൾ ഒ​രു​പാ​ട് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലൊ​ക്കെ ഏ​റ്റ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ ഏ​റെ നാ​ൾ വേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ശ​ന​മാ​യ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ൽ ജാ​ദ​ൻ പ​റ​ഞ്ഞു. ഇ​ത് സൗ​ദി​യു​ടെ മാ​ത്രം കാ​ര്യ​മ​ല്ലെ​ന്നും. ആ​ഗോ​ള ജ​ന​ത​യൊ​ന്നാ​കെ പ്ര​ത്യാ​ഘാ​തത്തിൽനി​ന്ന് ക​ര​ക​യ​റി തു​ട​ങ്ങ​ണ​മെ​ങ്കി​ൽ 2020ന്‍റെ അ​വ​സാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെ കു​റ​ച്ച് കൊ​ണ്ടു വ​രു​ന്ന​തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ എ​ണ്ണ​വി​ല​യു​ടെ കാ​ര്യ​ത്തി​ൽ പോ​ലും പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ൽ ജാ​ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.