ഇതാ,വിത്യസ്തമായ ‘കമുകുംചേരി മോഡൽ’ ഫോട്ടോഷൂട്ടുമായി അനുശ്രീ

single-img
19 April 2020

ഈ കൊറോണ കാലം ലോക്ക് ഡൗണില്‍ സ്വന്തം വീട്ടില്‍ ഫോട്ടോഷൂട്ടുമായി എത്തുകയാണ് നടി അനുശ്രി.ഇതിന് പേരിട്ടിരിക്കുന്നത് കമുകുംചേരി മോഡല്‍ ഫോട്ടോഷൂട്ട് എന്നാണു.അനുവിന്റെ അച്ഛനും അമ്മയും അമ്മൂമ്മയും ചേട്ടനും ചേട്ടത്തിയുമൊ്‌ക്കെയാണ് ഈ ഫോട്ടോഷൂട്ടിന്റെ പിന്നണിയിൽ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

കറുത്ത ഷോർട്ട് ഡ്രസില്‍ വീടിന്റെ മുന്നിലാണ് ഷൂട്ടിങ് ലോക്കേഷന്‍. കാറിന് മുന്നില്‍ വളരെ സ്‌റ്റൈലായി പോസ് ചെയ്യുകയാണ് താരം. ഈ രംഗങ്ങൾ ചിത്രീകരിക്കാൻ സഹായം നല്‍കിയ വീട്ടുകാരുടെ പിന്തുണ വ്യക്തമാക്കിക്കൊണ്ടാണ് അനുശ്രീ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

” ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട് . ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരന്‍ അനൂപ്, അസിസ്റ്റന്‍ന്റ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികള്‍ അമ്മൂമ്മ, സുരക്ഷാ മേല്‍നോട്ടം പട്ടിക്കുട്ടി ജൂലി- എന്നിങ്ങിനെ അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍.