ലോക്ക് ഡൌണ്‍: സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം: ഉപരാഷ്ട്രപതി

single-img
7 April 2020

ഈ വരുന്ന ഏപ്രിൽ 14ന് ശേഷവും രാജ്യത്ത് ലോക്ക് ഡൗണിന്റെ പ്രയാസങ്ങള്‍ തുടരുകയാണെങ്കിൽ സർക്കാരിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. യുപി, ആസാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രതികരണം. ”നല്ല നാളെയ്ക്കായി നമുക്ക് കുറച്ചുകാലം അല്പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാം”എന്നും വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യം ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നത് തീരുമാനിക്കുന്നതില്‍ വരാനിരിക്കുന്ന ആഴ്ച നിര്‍ണായകമാകുമെന്നും നായിഡു പറഞ്ഞു.ഈ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കാണോ മുന്‍ഗണ കൊടുക്കേണ്ടത് എന്നതാണ് ചര്‍ച്ച നടക്കുന്നത്.

തന്റെ കാഴ്ചപ്പാടില്‍, സമ്പദ് വ്യസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറ്റൊരു ദിവസം കാത്തിരിക്കാമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അത് കഴിയില്ല എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.