ഒളിമ്പിക്സ് നീട്ടിയത് നേട്ടം; ലോക ചാംപ്യന്‍ പദവിയില്‍ പി വി സിന്ധു 2022 വരെ തുടരും

single-img
6 April 2020

ബാഡ്മിന്റണ്‍ താരങ്ങളിൽ ലോക ചാംപ്യന്‍ പദവിയില്‍ ഇന്ത്യൻ താരം പി വി സിന്ധുവിന് 2022 വരെ തുടരാന്‍ സാധിക്കുമെന്ന് സൂചനകൾ. ഈ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയതിനാൽ ലോക ചാംപ്യന്‍ഷിപ്പ് ഒഴിവാക്കുന്നതോടെ സിന്ധു നിലവിലെ ചാംപ്യനായി തുടരും.നിലവിൽ ഈ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പിനായി സീസണില്‍ തീയതി ഒഴിച്ചിട്ടിരുന്നില്ല.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത വര്‍ഷം ഒളിംപിക്‌സില്‍ ഉള്ളതിനാല്‍ ലോക ചാംപ്യന്‍ഷിപ്പ് ഒഴിവാക്കാനാണ് സാധ്യത. അങ്ങിനെ സംഭവിച്ചാൽ 2022ല്‍ മാത്രമേ ലോക ചാപ്യന്‍ഷിപ്പ് നടക്കൂ. 2019 ൽ സിന്ധു നേടിയ ഏക കിരീടമായിരുന്നു ലോക ചാംപ്യന്‍ഷിപ്പ്.