ഓരോ ദിവസവും കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; കുവൈറ്റിൽ പ്രവാസികൾ ആശങ്കയിൽ

single-img
31 March 2020

കുവൈറ്റിൽ ഓരോ ദിവസം കഴിയും തോറും കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു. പ്രവാസികളായി ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.  കാരണം 14 ലക്ഷം കുവൈറ്റി സ്വദേശികളാണുള്ളത്. അതിൽ 10 ലക്ഷം ഇന്ത്യാക്കാരുണ്ട്. മറ്റൊരു രാജ്യത്ത് നിന്നും ഇത്രയും പേർ ഇവിടെയില്ല. ഇന്ത്യക്കാർക്കിടയിലെ വ്യാപനമാണ് കുവൈറ്റ് അധികൃതരും ഏറെ ഭയക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാർ. 

വൈറസ് ബാധയിലും സ്വദേശികൾ കഴിഞ്ഞാൽ മുന്നിലുള്ളത് ഇന്ത്യക്കാരാണ്. എട്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 266 ആയി.

തിങ്കളാഴ്ച രാജ്യത്ത് ആകെ അഞ്ചുപേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 72 ആയി. ബാക്കി 194 പേർ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള 13 പേരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. 

ഞായറാഴ്ച 9 പേർക്കും തിങ്കളാഴ്ച എട്ടു പേർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം ഇന്ത്യക്കാരുടെ എണ്ണം 25 ആയി. ഇതിൽ മൂന്ന് പേർക്ക് രോഗം ബാധിച്ചത് ഏതുവഴിക്കാണെന്നത് കണ്ടെത്താനായിട്ടില്ല. ഇവർ താമസിക്കുന്ന ഭാഗങ്ങളും പോയ വഴികളും അധികൃതർ നിരീക്ഷിച്ച് വരികയാണ്. വൈകാതെ ഇവർക്ക് വൈറസ് ബാധിച്ച വഴി മനസ്സിലാക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.