മദ്യം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും ആത്മഹത്യ; കായംകുളത്ത് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു

single-img
30 March 2020

ലോക്ക് ഡൗണിനെ തുടർന്ന് മദ്യം കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശിയായ രമേശൻ (40) ആണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. മദ്യ ശൂപ്പുകള്‍ അടച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുെണ്ടാക്കുന്ന ആത്മഹത്യകളില്‍ ഒടുവിലത്തേതാണ് ഇത്.

കഴിഞ്ഞ ദിവസം വെങ്ങിണിശ്ശേരിയിൽ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിർമ്മാണ തൊഴിലാളി ജീവനൊടുക്കിയിരുന്നു. തൃശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ സംഭവമാണിത്.