ഇങ്ങനെയും മനുഷ്യർ ; യുവതിയെ കൊറോണ എന്നുവിളിച്ചു, മുഖത്ത് തുപ്പി; ഡൽഹിയിൽ 40കാരൻ അറസ്റ്റിൽ

single-img
26 March 2020

ഡൽഹി: ‘കൊറോണവൈറസ്​’ എന്നധിക്ഷേപിച്ച്​ മണിപ്പൂരി യുവതിയുടെ മുഖത്ത്​ തുപ്പിയയാൾ അറസ്​റ്റിൽ. ഡൽഹിയിലെ വിജയനഗറിൽ യുവതിയെ അധിക്ഷേപിച്ച മുഖർജി നഗർ സ്വദേശിയായ 40കാരനാണ്​ അറസ്​റ്റിലായത്​.മോഡൽ ടൗൺ നിവാസിയായ ഗൗരവ് വോറയാണ് അറസ്റ്റിലായത്. ഡൽഹിയിലെ മുഖര്‍ജി നഗറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. നടന്നുവരികയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തിയ ഗൗരവ് അധിക്ഷേപിക്കുകയും, മുഖത്ത് തുപ്പുകയുമായിരുന്നു.

യുവതി ഉടൻ തന്നെ തൊട്ടടുത്തുള്ള വിജയനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതി നൽകിയ വിവരങ്ങളനുസരിച്ച് രൂപരേഖ തയാറാക്കിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.സംഭവം പുറത്തറിഞ്ഞപ്പോൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ട്വീറ്ററിലൂ​ടെ അറിയിച്ചിരുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൊറോണ വൈറസുമായി ബന്ധപ്പെടുത്തി അധിക്ഷേപിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതിയിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം.കൊറോണ വൈറസ് ബാധ വ്യാപകമായ ശേഷം, നിരവധി തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ അധിക്ഷേപിക്കപ്പെട്ടിരുന്നു. ഡൽഹി യൂനിവേഴ്സിറ്റിയുടെ നോർത്ത് ക്യാമ്പസിൽ ഹോളി ദിനം വിദ്യാർഥിക്ക്​ നേരെ വാട്ടർ ബലൂൺ എറിഞ്ഞ് ‘കൊറോണ’ എന്ന പരിഹസിച്ചതായും പൻഡാര റോഡിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം തരില്ലെന്ന് പറഞ്ഞ് യുവതിയെ ഇറക്കിവിട്ടതായും പരാതി ഉയർന്നിരുന്നു.