ലോക്ക് ഡൗണ്‍: ദിവസക്കൂലിക്കാരെ സഹായിക്കാന്‍ പണസമാഹരണവുമായി സാനിയ മിര്‍സ

single-img
26 March 2020

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓരോ ദിവസത്തേയും കൂലിയെ ആശ്രയിച്ച് ജീവിക്കുന്നവരെ സഹായിക്കാന്‍ പണം സമാഹരിക്കുകയാണ് ടെന്നിസ് താരമായ സാനിയ മിര്‍സ.

‘ലോകമാകെ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ ഘട്ടത്തില്‍ നമ്മളില്‍ പലര്‍ക്കും എല്ലാം ശരിയാവുന്നത് വരെ വീടുകളില്‍ തന്നെ കഴിയാനുള്ള സാഹചര്യമുണ്ട്. അതേസമയം തന്നെ നമുക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ ഭാഗ്യമില്ല. അങ്ങനെയുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്’- സാനിയ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.