‘നിങ്ങൾ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ ഞങ്ങൾ പിഞ്ഞാണം കൊട്ടും’; പ്രധാനമന്ത്രിയുടെ കൊവിഡ് സന്ദേശത്തിന് ‍‍‍ട്രോൾ മഴ

single-img
20 March 2020

ലോകരാജ്യങ്ങളിൽ കൊവിഡ് ബാധ പകരുന്നതിനിടെ ഇന്ത്യൻ പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നു എന്ന വാർത്തകൾ ജനങ്ങൾ അതൂവ ​ഗൗരവത്തോടെയാണ് നോക്കി കണ്ടത്. ആരോ​ഗ്യ രം​ഗത്തെ സുപ്രധാന നീക്കങ്ങളോ സാമ്പത്തിക ശക്തി പകുരുന്ന പാക്കേജുകളോ പ്രതീക്ഷിച്ച ജനങ്ങൾക്ക് ആശാവഹമായ ഒന്നും പ്രധാന മന്ത്രിക്ക് നൽകാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അതിനിടെ കൊറോണ ഭീതിക്കിടെ ഞായറാഴ്ച പകൽ ജനകീയ കർഫ്യൂ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം വിഷയമാക്കി സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ആരും വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഒരു നിർദേശം.

Support Evartha to Save Independent journalism

ഞായറാഴ്ച വൈകുന്നേരം 5 മിനിറ്റ് വീടിന്‍റെ മുൻവാതിലിലോ ബാൽക്കണിയിലോ നിന്ന് കൈയടിച്ചോ മണി മുഴക്കിയോ സ്റ്റീൽ പാത്രങ്ങൾ കൂട്ടിയടിച്ചോ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നന്ദിപറഞ്ഞ് അഭിവാദ്യം അർപ്പിക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷം കൊറോണ നാണം കെട്ട് സ്വയം പിന്മാറുമെന്നും പിഞ്ഞാണം കൊട്ടി ശബ്ദം ഉണ്ടാക്കിയാൽ കൊറോണ പോടിച്ച് നായു വിടുെമെന്നും പ്രധാനമന്ത്രിയുടെ ഈ നിർദേശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.

ചില ട്രോളുകൾ കാണാം:

വരൂ, എല്ലാവരും ഏറ്റു പാടൂ 😌Credits:- Hajid Ameen | Jaya Krishnan G | വിവേക് കാർത്തികേയൻ©Troll Republic – TR#tr #jokes #trolls #modi #currentaffairs #COVID19

Posted by Troll Republic – TR on Thursday, March 19, 2020