രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ഷെയിം വിളിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങി പോയി

single-img
19 March 2020

ഡൽഹി: സുപ്രീംകോടതി മുൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്​തു. കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു ​അദ്ദേഹത്തി​​െൻറ സത്യപ്രതിജ്ഞ. ​സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഷെയിം വിളികളുമായി ഇറങ്ങി പോയി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.

ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍ ജഡ്ജിമാരടക്കം വിമര്‍ശനമുന്നയിക്കുകയുമുണ്ടായി. എംപി സ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് സത്യപ്രതിജ്ഞയ്ക്ക് ശേഷം മറുപടി നൽകുമെന്നാണ് ഗൊഗോയ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യസഭാംഗത്വം നൽകിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

നാല്​ മാസം മുമ്പാണ്​ സുപ്രീംകോടതിയിൽ നിന്ന്​ ഗൊഗോയി വിരമിച്ചത്​. ബാബറി മസ്​ജിദ്​ ഉൾപ്പടെയുള്ള കേസുകളിൽ നിർണായകമായ വിധി പുറപ്പെടുവിച്ചതിന്​ ശേഷമായിരുന്നു അ​ദ്ദേഹത്തി​​െൻറ വിരമിക്കൽ. ഇതിന്​ പിന്നാലെ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്​ട്രപതി നിർദേശിച്ചത്​ വൻ പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. അയോധ്യ, റഫാൽ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് അനുകൂലമായ വിധിയെഴുതിയ ജസ്റ്റിസ് ഗൊഗോയ്‌ക്ക് അധികംവൈകാതെതന്നെ രാജ്യസഭാംഗത്വം നൽകിയതാണ് വിമർശിക്കപ്പെടുന്നത്. ബാ​ബ​രി ഭൂ​മി രാ​മ​ക്ഷേ​ത്ര​ത്തി​ന്​ വി​ട്ടു​കൊ​ടു​ത്ത​തും റ​ഫാ​ൽ അ​ഴി​മ​തി ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​റ്റ​മു​ക്ത​നാ​ക്കി​യ​തും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി ആ​രോ​പ​ണ വി​ധേ​യ​നാ​യ ജ​ഡ്​​ജി ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണ കേ​സ്​ അ​ട​ച്ച​തും ജ​മ്മു-​ക​ശ്​​മീ​രി​ന്റെ 370 റ​ദ്ദാ​ക്കാ​നു​ള്ള സാ​വ​കാ​ശം ന​ൽ​കി​യ​തും ക​ന​യ്യ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഒ​ഴി​വാ​ക്കി​യ​തും ഗൊ​ഗോ​യി​ ആ​യി​രു​ന്നു.