ഇങ്ങനെയൊരു മകളെ ജനിപ്പിച്ച ആ തന്തയ്ക്കും തള്ളയ്ക്കും നടുവിരൽ നമസ്കാരം: ബിഗ് ബോസിൽ നിന്നും രജിത് കുമാർ പുറത്തായതിനു പിന്നാലെ രേഷ്മയ്ക്ക് എതിരെ ആക്രമണവുമായി രജിത് ആർമി

single-img
15 March 2020

സ്ത്രീവിരുദ്ധവും അബദ്ധ ജഡിലവുമായ പരാമർശങ്ങളിലൂടെ എക്കാലവും വിവാദങ്ങളിൽ നിറഞ്ഞുനിന്ന ഡോക്ടർ രജിത് കുമാർ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായതിനു പിന്നാലെ മറ്റൊരു മത്സരാർത്ഥിയായ രേഷ്മയ്ക്ക് എതിരെ രജിത്ഫാൻസിൻ്റെ സെെബർ ആക്രമണം. എന്നാൽ കഴിഞ്ഞ ആഴ്ച രു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ചതിനെത്തുടർന്നു രജിത് കുമാറിന് താത്കലികമായി പുറത്തേക്ക് പോകേണ്ടി വന്നിരുന്നു. 

ബിഗ് ബോസ് സീസൺ രണ്ടിൽ ഏറ്റവുമധികം പ്രേക്ഷക പിന്തുണ ഉള്ളയാളായിരുന്നു ഡോ. രജിത്കുമാർ.അന്ന് രജിത്തിനെ താത്കാലികമായി പുറത്താക്കിയത്. എന്നാൽ ഇതിന് ശേഷം അന്തിമ തീരുമാനം രേഷ്മയുടെ മറുപടി പ്രകാരം കഴിഞ്ഞ ദിവസം  കൈക്കൊള്ളുകയായിരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞ രജിത്തിനോട് രേഷ്മയുടെ മറുപടി ‘ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നുവെങ്കിലും ബിഗ് ബോസിൽ ഡോ. രജിത്ത് തുടരുന്നതിനോട് താല്‍പര്യമില്ല’ എന്നുള്ളതാണ് രേഷ്മ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് രേഷ്മയ്ക്ക് എതിരെ സെെബർ ആക്രമണവുമായി `രജിത് ആർമി´ രംഗത്തെത്തിയത്. 

ഇങ്ങനെയൊരു മകളെ ജനിപ്പിച്ചതിന് ആ തന്തയ്ക്കും തള്ളയ്ക്കും നടുവിരൽ നമസ്കാരം. രേഷ്മയെ ഈ ഷോയ്ക്ക് സെലക്ട് ചെയ്ത ബിഗ്‌ബോസിനും ഒരു നടുവിരൽ നമസ്കാരം- കമൻ്റുകൾ അങ്ങനെ പോകുന്നു. പുറത്താകാൻ ആയിരുന്നേൽ ആ മനുഷ്യനെ ഇത്രേം ക്രൂശിക്കണമായിരുന്നോ?  ഒത്തിരി സ്നേഹം മാത്രം .ഒരു വിഷമമേ ഉള്ളു ഇനി എന്നും കാണാൻ പറ്റില്ലാലോ എന്ന്- ചില അഭിപ്രയങ്ങൾ ഇങ്ങനെയുമുണ്ട്- ഫേസ്ബുക്ക് ഗ്രൂപ്പിലെ ഇതു സംബന്ധിച്ചുള്ള ചർച്ചയിൽ ഉയർന്ന വാദങ്ങൾ ഇങ്ങനെയാണ്. 

ഇവിടെ ഗെയിം കളിക്കുന്നത് രേഷ്മ ആണ്. അല്ലാതെ അവളുടെ വീട്ടുകാർ അല്ല, അവരോട് ഒരു അഭിപ്രായം ചോദിക്കാൻ. തികച്ചും മുടന്തമായ നിലപാടാണ് ബിഗ്ഗ്‌ബോസ് സ്വീകരിച്ചത്, തുടക്കം മുതൽ ഡോ. രജിത്ത് സർ നു ഉണ്ടായ സംഭവങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പുറത്ത് ആരോടും ബിഗ്ഗ്‌ബോസ് ചോദിച്ചില്ലലോ, പിന്നെ എന്തുകൊണ്ട് ഇതുമാത്രം ഇങ്ങനെ ഒരു നിലപാട്. തെറ്റു ചെയ്ത മനുഷ്യൻ അത്രമേൽ താഴ്മയോടെ മാപ്പപേക്ഷിച്ചിട്ടും അത് സ്വീകരിക്കാത്ത മനുഷ്യപ്പറ്റ് ഇല്ലാത്ത രേഷ്മക്ക് നടുവിരൽ നമസ്കാരം- മറ്റൊരു അഭിപ്രായമിങ്ങനെയാണ്. 

ഇനി മേലിൽ ഈ കോപ്പിലെ പരിപാടി കാണില്ലെന്നും ചിലർ പറയുന്നുണ്ട്. സർ ചെയ്‌ത തെറ്റു ഏറ്റു പറഞ്ഞപ്പോ അത് അക്‌സെപ്റ്റ് ചെയ്യാമായിരുന്നു രേഷ്മക്കെന്നും ഇത് ഇത്തിരി കൂടിപ്പോയെന്നുമാണ് ചിലരുടെ വിഷമം.