പ്രതിരോധമാണ് ചികിത്സയെക്കാള്‍ പ്രധാനം; ജനങ്ങളോട് വിരാട് കോലി

single-img
14 March 2020

കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്പആത്മവിശ്വാസം കരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി.

‘ജനങ്ങളെല്ലാം എല്ലാ മുന്‍കരുതലും സ്വീകരിച്ച് കരുത്തോടെ നില്‍ക്കുകയും കൊറോണയെ നേരിടുകയും ചെയ്യാം. എല്ലാവരും സുരക്ഷിതരായിരിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. നമ്മുടെ മുന്നിൽ പ്രതിരോധമാണ് ചികിത്സയെക്കാള്‍ പ്രധാനമെന്നത് ഓര്‍മ്മിക്കുക. ‘ കോലി ട്വീറ്റ് ചെയ്തു.

കോലിയെ പോലെത്തന്നെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കെ എല്‍ രാഹുലും ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതുപോലുള്ള പരീക്ഷണഘട്ടങ്ങളില്‍ സധൈര്യം നിലയുറപ്പിച്ച് എല്ലാവരും പരസ്‌പരം കരുതലാവണമെന്നും ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.