വിഭാഗീയ മുദ്രാവാക്യങ്ങൾ പാടില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ലീഗ്

single-img
9 March 2020

കേന്ദ്രസർക്കാർ രാജ്യത്ത് കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമായും മതേതരമായും മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. അതേസമയം പ്രതിഷേധങ്ങളിൽ വിഭാഗീയ മുദ്രാവാക്യങ്ങൾ പാടില്ലെന്നും യോഗത്തിൽ തീരുമാനം ഉയര്‍ന്നു.

അതേപോലെതന്നെ സെൻസസ് നടപ്പാക്കുന്നതിലെ ആശങ്ക ദുരീകരിക്കണമെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമെടുത്തു. മുസ്ലീം ലീഗ് വിളിച്ചു ചേർത്ത യോഗത്തിൽ സുന്നി എപി ഇകെ വിഭാഗം, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
കോഴിക്കോട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.