കൊറോണ: കേരളത്തിൽ 1116 പേര്‍ നിരീക്ഷണത്തിൽ; ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി

single-img
9 March 2020

കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിൽ നിലവിയിൽ 1116 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതിൽ 149 പേര്‍ ആശുപത്രിയിലും 967 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നും എത്തിയ രോഗബാധിതരുമായി 270 പേർ നേരിട്ട് സമ്പർക്കം പുലര്‍ത്തി. വിവിധ ആശുപത്രികളിൽചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്ക് ഇന്ന് രാവിലെ കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ എറണാകുളം കളമശേരി മെഡിക്കല്‍‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇറ്റലിയില്‍ നിന്ന് ദുബൈ വഴി ഇ.കെ 530 എന്ന എമിറേറ്റ്സ് വിമാനത്തില്‍ കുട്ടിയും മാതാപിതാക്കളും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

ഇവർ സഞ്ചരിച്ച വിമാനത്തില്‍ എത്തിയ എല്ലാവരും ആരോഗ്യ പരിശോധനക്ക് വിധേയമാകണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. അതേപോലെ തന്നെ ആളുകള്‍ ഭയംകൊണ്ട് മാസ്ക് വാങ്ങും എന്നു കരുതി മാസ്കുകൾക്ക് അനിയന്ത്രിതമായി വില കൂട്ടുന്നത് കുറ്റകരമാണ്ഇ എന്നും തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.