എടോ പോടോ വിളി ഇവിടെ വേണ്ട: പിസി ജോർജിനെ പരസ്യമായി ശാസിച്ച് സ്പീക്കർ

single-img
6 March 2020

പി സി ജോര്‍ജ് എംഎല്‍എയെ പരസ്യമായി ശാസിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭാ ജീവനക്കാരനോട് മോശമായ പെരുമാറിയ കുറ്റത്തിനാണ്  ജോര്‍ജിനെ സ്പീക്കര്‍ ശാസിച്ചത്. ജീവനക്കാരനെ എടോ എന്ന് അഭിസംബോധന ചെയ്ത പിസിയുടെ നടപടിയാണ് സ്പീക്കറെ ചൊടിപ്പിച്ചത്. 

ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നു പറഞ്ഞ സ്പീക്കര്‍, ജോര്‍ജ് മാന്യമായി പെരുമാറണമെന്നും നിര്‍ദേശിച്ചു. നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ പി സി ജോര്‍ജ് ജീവനക്കാരനെ ഏല്‍പ്പിച്ച കുറിപ്പ് കൈമാറാന്‍ താമസിച്ചതിനാണ് ജീവനക്കാരനെതിരെ ജോര്‍ജ് മോശമായി പെരുമാറിയത്. 

ഇത് കേട്ട സ്പീക്കര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. തുടർന്നാണ് സ്പീക്കർ  പി.സി ജോര്‍ജിനെ ശാസിച്ചത്.