കോവിഡിനെതിരെ മുൻകരുതൽ സ്വീകരിക്കും, ഐപിഎൽ മാറ്റിവയ്ക്കില്ല: ഗാംഗുലി

single-img
6 March 2020

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാറ്റിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടൂർണമെന്റ് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ മാർച്ച് 29ന് തന്നെ ഐപിഎൽ പുതിയ സീസണിന് തുടക്കമാകുമെന്ന് ഗാംഗുലി വ്യക്തമാക്കി. ടൂർണമെന്റ് ഏറ്റവും മികച്ച രീതിയിൽ നടത്താൻ ബിസിസിഐ സാധ്യമായതെല്ലാം ചെയ്യുമെന്നും ഗാംഗുലി വ്യക്തമാക്കി.

അതേസമയം, കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യ
കോവിഡ് രോഗബാധ തടയാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന മുൻകരുതലുകൾ ടൂർണമെന്റിനു മുന്നോടിയായി സ്വീകരിക്കുമെന്നും ബിസിസിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ നൽകുന്ന മാർഗനിർദ്ദേശം ഐപിഎല്ലുമായി സഹകരിക്കുന്ന താരങ്ങൾ, ഫ്രാഞ്ചൈസികൾ, എയർലൈനുകള്‍, ടീം ഹോട്ടലുകൾ, ബ്രോഡ്കാസ്റ്റ് ജീവനക്കാർ എന്നിവർക്കെല്ലാം പങ്കുവയ്ക്കും.

ഐപിഎല്ലിൽ താരങ്ങളും ആരാധകരുമായുള്ള സമ്പർക്കവും നിയന്ത്രിക്കും. ആരാധകര്‍ക്ക് ഹസ്തദാനം നൽകുന്നത് ഉൾപ്പെടെ നിരുത്സാഹപ്പെടുത്തും. ആരാധകരുടെ മൊബൈൽ ഫോണുകൾ വാങ്ങി സെൽഫിയും ചിത്രങ്ങളും പകർത്തുന്നതും തടയും. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ലോക വ്യാപകമായി കായിക മേളകൾ മാറ്റിവയ്ക്കുന്നത് തുടരുന്നതിനിടെയാണ് ഐപിഎല്ലുമായി മുന്നോട്ടു തന്നെയാണെന്ന ഗാംഗുലിയുടെ പ്രഖ്യാപനം. ഈ വർഷം നടക്കേണ്ട ടോക്കിയോ ഒളിംപിക്സും മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ന്യൂഡൽഹിയിൽ നടക്കേണ്ട ഷൂട്ടിങ് ലോകകപ്പും മാറ്റിവച്ചിട്ടുണ്ട്.