മരപ്പട്ടിയെ പിടികൂടി തലകീഴായി തൂക്കിയിട്ട് വിവരണം: വാവസുരേഷിനെതിരെ സമൂഹമാധ്യമങ്ങൾ

single-img
3 March 2020

മരപ്പട്ടിയെ തലകീഴായി തൂക്കി നിർത്തിക്കൊണ്ടുള്ള വാവ സുരേഷിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിമർശനം. മരപ്പട്ടിയെ പിടികൂടുകയും അതിനുശേഷം അതിനെ ഉപദ്രവിച്ചുകൊണ്ട് പെരുമാറുകയും ചെയ്ത വാവ സുരേഷിനെതിരെ കേസെടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ മുറവിളിയുയരുന്നത്. പാമ്പുകളെ പിടികൂടുന്നത് ശാസ്ത്രീയ രീതിയിലല്ലെന്ന വിമർശനം ഉയർന്നതിനു പിന്നാലെയാണ് മരപ്പട്ടി വീഡിയോയും പ്രചരിക്കുന്നത്. 

പിടികൂടുന്ന ജീവികളെ, അത് പാമ്പായാലും മരപ്പട്ടിയായാലും മറ്റേതെങ്കിലും ജീവികളായാലും അതിനെ ഇത്തരത്തിൽ ദ്രോഹിച്ചുകൊണ്ട് പെരുമാറുന്നത് ഇദ്ദേഹത്തിൻ്റെ പതിവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ജനങ്ങൾക്കു മുന്നിൽ ഷോ കാണിക്കുന്ന ഇത്തരത്തിലുള്ള വാവസുരേഷിൻ്റെ നീക്കങ്ങൾ പൊലീസ് ഇടപെട്ട് അവസാനിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. 

https://www.facebook.com/groups/esSENSEGlobal/permalink/503098263688576

സുരേഷ് പാമ്പ് പിടിക്കുന്ന രീതി അപകടകരവും അശാസ്ത്രീയവുമാണെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. പാമ്പുകളെ കുറിച്ച് ഒരു ശാസ്ത്രീയമായ പഠനവും നടത്താത്ത വാവ പറയുന്നതാണ് നമുക്ക് അവസാന വാക്കായി മാറിയിരിക്കുന്നതെന്നുള്ള കാര്യവും ചിലർ കഴിഞ്ഞ കാലങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

പാമ്പിനെ പിടിയ്ക്കാൻ സേഫ്റ്റി ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാതെ വെറും കയ്യുകൊണ്ട് പിടിക്കുന്നത് വീരത അല്ല , മണ്ടത്തരമാണെന്നും കൈകൊണ്ടു പാമ്പിന്റെ കഴുത്തിൽ കുറെ നേരം ഞെക്കി പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചു ചാക്കിൽ കെട്ടി ദൂരെ വേറൊരു കാട്ടിൽ വിട്ടാൽ പാമ്പു സംരക്ഷണം ആണന്നു വിജാരിക്കരുതെന്നും വിദഗ്ദർ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ കഴുത്തിൽ ഞെക്കി പിടിക്കുന്ന പാമ്പുകളൊന്നും അധിക ദിവസം ജീവിച്ചിരിക്കാറില്ലെന്നുള്ളതായിരുന്നു അവർ ചൂണ്ടിക്കാണിച്ച കാരണം.