സിഎജി റിപ്പോര്‍ട്ട്: പ്രതികരണം നടത്തേണ്ട കാര്യം ഇപ്പോഴില്ലെന്ന് ഗവര്‍ണര്‍

single-img
14 February 2020

സംസ്ഥാന പോലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വെടിയുണ്ടകളും ആയുധങ്ങളും കാണാതായെന്ന സിഎജി കണ്ടെത്തലിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഈ വിഷയത്തിൽ തിരക്കിട്ട് പ്രതികരണം നടത്തേണ്ട കാര്യം ഇപ്പോഴില്ലെന്ന് ഗവര്‍ണര്‍ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ഓരോ സ്ഥാപനങ്ങൾക്കും അവരവരുടെ ചുമതലയുണ്ട്. ഓരോരുത്തരും അവരവരുടെ ജോലി ചെയ്യട്ടെ . അങ്ങിനെയുള്ള പ്രവര്‍ത്തനങ്ങളെ ബഹുമാനിക്കുകയാണ് വേണ്ടത്. പോലീസ് മേധാവി റിപ്പോർട്ട് നൽകുന്നത് സർക്കാറിനാണ്. ഇപ്പോൾ തയ്യാറാക്കപ്പെട്ട സി എ ജി റിപ്പോർട്ട് പിഎസിയ്ക്കും പിന്നീട് നിയമസഭയിലേക്കും പോകും. അതിനായി കാത്തിരിക്കാമെന്നും ഗവർണർ പറഞ്ഞു.