കേരളാ പോലീസിന്‍റെ കാണാതായ വെടിയുണ്ടകള്‍ ഉരുക്കിവിറ്റതോ? ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്

single-img
13 February 2020

കേരളാ പോലീസിന്റെ ആയുധ ശേഖരത്തിലെ റൈഫിളുകളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് വിവാദമായ പിന്നാലെ കാണാതായ ഉണ്ടകള്‍ ഉരുക്കിവിറ്റെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ന്യൂസ് 18 കേരള വാർത്താ ചാനൽ. വെടിയുണ്ടകളിൽ നിന്നും പോലീസുകാർ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ഉരുക്കി ഈയമെടുത്തു വില്‍ക്കുകയായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വെടിയുണ്ടകൾ നഷ്ട്മായി അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കാതിരുന്നപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിനിടെ ഒരു സംഘം പോലീസുകാര്‍ തന്നെ വെടിയുണ്ടകള്‍ ഉരുക്കിവിറ്റെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് ലഭിക്കുകയായിരുന്നു. അതേസമയം ഇത് കേസിനെ വഴിതിരിച്ചുവിടാനുള്ള നീക്കമാണോ എന്നും അന്വേഷിക്കുന്നുണ്ട്.

സംസ്ഥാന പോലീസിന്റെ ആയുധ ശേഖരത്തിലെ 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളായിരുന്നു സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.