നിര്‍ഭയാ കേസ്; മൂന്നാം പ്രതിയുടെ ദയാഹര്‍ജിയും തള്ളി,കേന്ദ്രം സുപ്രിംകോടതിയെ സമീപിച്ചു

single-img
5 February 2020


ദില്ലി:നിര്‍ഭയാ കേസില്‍ പ്രതികളിലൊരാളായ അക്ഷയ് സിങ് ഠാക്കൂറിന്റെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി. ഫെബ്രുവരി ഒന്നിനാണ് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
മൂന്നാമത്തെ പ്രതിയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളുന്നത്. നേരത്തെ വിനയ് കുമാറിന്റെയും മുകേഷ് സിങ്ങിന്റെയും ദയാഹര്‍ജികളും തള്ളിയിരുന്നു. നാലാം പ്രതി പവന്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടില്ല.

അതേസമയം നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഡല്‍ഹി സര്‍ക്കാരും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.