പരസ്പരം ലൈംഗിക ബന്ധത്തിന് ജയില്‍ അധികൃതര്‍ പ്രേരിപ്പിച്ചു; നിര്‍ഭയ കേസ് പ്രതികള്‍ സുപ്രീം കോടതിയിൽ

single-img
28 January 2020

വിവാദമായ നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ ലൈംഗികമായി പീ‍ഡിപ്പിക്കപ്പെട്ടെന്ന വാദവുമായിസുപ്രീം കോടതിയിൽ. വധശിക്ഷയ്ക്കുള്ള രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് മുകേഷ് സിംഗിന്റെ അഭിഭാഷക ഇക്കാര്യങ്ങൾ ആരോപിച്ചത്. രാഷ്ട്രപതി ഏത് സാഹചര്യത്തിലാണ് ദയാഹര്‍ജി തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മുകേഷ് സിംഗിന്റെ അഭിഭാഷക കോടതിയിൽ പറഞ്ഞു.

ദയാഹർജിയിലുള്ള രാഷ്ട്രപതിയുടെ തീരുമാനം പരിശോധിക്കാൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. പ്രതികൾ സമർപ്പിച്ച ഹര്‍ജിയിൽ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷകൻ ഉന്നയിച്ചത്. ജയിലിൽ മുകേഷ് സിംഗും സഹോദരൻ രാംസിഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക പറഞ്ഞു.മറുഭാഗത് പ്രോസിക്യൂഷന് വേണ്ടി തുഷാർ മേത്തയാണ് വാദിച്ചത്. രാഷ്ട്രപതി പരിശോധിച്ച ശേഖകളുടെ വിശദാംശങ്ങൾ സോളിസിറ്റർ ജനറൽ കോടതിയിൽ നൽകി.

പ്രതിയായ മുകേഷ് സിംഗിന് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന പരാതികൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സ്ഥലങ്ങളിൽ ഉന്നയിക്കണമെന്ന് മേത്ത പറഞ്ഞു. മറ്റൊരു പ്രതിയായിരുന്ന മുകേഷ് സിംഗിന്റെ സഹോദരൻ രാംസിംഗിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നിർഭയ പ്രതികളെ പരസ്പരം ലൈംഗിക ബന്ധത്തിന് തീഹാർ അധികൃതർ പ്രേരിപ്പിച്ചെന്നും അഭിഭാഷക കുറ്റപ്പെടുത്തി.ഇതിൽ മുകേഷ് സിംഗിനോട് അക്ഷയ് ഠാക്കൂറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി മർദ്ദിച്ചുവെന്ന് അഭിഭാഷക അഞ്ജന പ്രകാശ് വിശദീകരിച്ച. കേസിൽ കോടതി നാളെ വിധി പറയും.