പൗരത്വ നിയമ ഭേദഗതി: സംവാദം നടത്താന്‍ അമിത് ഷായെ വെല്ലുവിളിച്ച് ഒവൈസി

single-img
22 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംവാദത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയിലുള്ള കരിംനഗറില്‍ റാലിയില്‍ പങ്കെടുക്കവേയാണ് ഒവൈസിയെ ഷായെ വെല്ലുവിളിച്ചത്. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെ അമിത് ഷാ വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രസ്താവന.

നിങ്ങൾ എന്തിന് അവരോട് ചര്‍ച്ച നടത്തണം? ഇവിടെ എന്നോട് ചര്‍ച്ച നടത്തൂ ഒവൈസി ആവശ്യപ്പെട്ടു.താൻ ഇവിടെത്തന്നെ ഉണ്ടെന്നും ചര്‍ച്ചകള്‍ തന്നോട് ആകാമെന്നും ഒവൈസി പറഞ്ഞു. ചര്‍ച്ചകൾ നടത്തേണ്ടത് താടിക്കാരനുമായാണ്,സിഎഎ., എന്‍പിആര്‍., എന്‍ആര്‍സി എന്നിവയില്‍ ബിജെപിയുമായി ചര്‍ച്ച നടത്താന്‍ തനിക്ക് സാധിക്കുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.