നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന്; തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
14 January 2020

വിവാദമായ നിര്‍ഭയകേസ് പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവർ നൽകിയിരുന്ന തിരുത്തല്‍ ഹർജി സുപ്രീം കോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹരജികളാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്. ഇതോടെ ജനുവരി 22 ന് തന്നെ ഇവരുടെ വധശിക്ഷ നടക്കുമെന്നാണ് അറിയുന്നത്. തിരുത്തൽ ഹർജിയിൽ തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടിരുന്നത്..

പ്രതികളുടെ മുന്നിൽ ഇനിയുള്ള വഴിയെന്നത് ദയാഹർജിയാണ് എങ്കിലും അതിലേക്ക് പ്രതികള്‍ കടക്കുമോ എന്നതില്‍ വ്യക്തതയില്ല. തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ തന്നെ ദയാഹർജി നല്‍കാന്‍ പ്രതികള്‍ നീക്കം നടത്തിയപ്പോൾ ഇത് തള്ളണമെന്ന നിര്‍ദേശം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രപതിക്ക് മുന്‍പില്‍ വെച്ചിരുന്നു.അതോടെ പ്രതികള്‍ ഈ നീക്കത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.