കൊല്ലത്ത് പൊലീസ് സ്റ്റേഷനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു

single-img
11 January 2020

കൊല്ലം: കൊല്ലം ഏഴുകോണില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനുള്ളില്‍ തൂങ്ങിമരിച്ചു. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിന്‍ ആണ് ആത്മഹത്യ ചെയ്തത്. പൊലീസ് സ്റ്റേഷനിലെ ജനറേറ്റര്‍ റൂമിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.

ഹെഡ് കോണ്‍സ്റ്റബിളായ സ്റ്റാലിന്‍ ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ആയിരുന്നു. രാവിലെ സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.