നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ശക്തമായ ഭീഷണി: ഐശ്വര്യ ലക്ഷ്മി

single-img
19 December 2019

രാജ്യമാകെ പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്നു കൊണ്ടിരിക്കുമ്പോള്‍ മലയാള സിനിമാ താരങ്ങളും പ്രതിഷേധം അറിയിച്ച് സോഷ്യല്‍ മീഡിയകളില്‍ എത്തിയിരുന്നു. ആ നിരയിൽ ഇപ്പോൾ മലയാള സിനിമാ താരം ഐശ്വര്യ ലക്ഷ്മിയാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചായിരുന്നു ഐശ്വര്യ ഇതിനെതിരെ പ്രതികരിച്ചത്. ‘മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് നമ്മുക്കുമേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അനുസരണയോടെ നമ്മള്‍ ബാങ്കിന്റെ മുന്നില്‍ വരി നിന്നവരാണ്. ഇപ്പോള്‍ എന്‍ആര്‍സിയിലൂടെ നമ്മുടെ ഭരണഘടന തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി അനുസരണയോടെ വരി നില്‍ക്കാന്‍ പോവുകയോണോ?

സ്വാതന്ത്രത്തിന് ശേഷം ഉള്ള ശക്തമായ ഭീഷണിയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ദയവായി എഴുന്നേറ്റ് നില്‍ക്കൂ’ എന്ന് ആഹ്വാനം ചെയ്യുന്ന അരുന്ധതിയുടെ പോസ്റ്റാണ് ഐശ്വര്യ പങ്കുവെച്ചത്.